Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Highcourt

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ ടി.​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഹൈ​ക്കോ​ട​തി​യും തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​മാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക. കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പോ​ലീ​സും ഇ​ഡി​യും വി​വി​ധ കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പോ​ലീ​സും ഇ​ഡി​യും ന​ൽ​കി​യ അ​പ്പീ​ലു​ക​ളാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത പ്രോ​സി​ക്യൂ​ട്ട​ർ ഗീ​ന കു​മാ​രി​യെ​യും എ​തി​ർ​ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ ​ഹ​ർ​ജി​യി​ൽ പോ​ലീ​സി​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക.

 

 

Kerala

ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ ഡോ​ക്ട​ർ എ​ന്ന് ഉ​പ​യോ​ഗി​ക്ക​രു​ത്: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ളും ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റു​ക​ളും പേ​രി​ന് മു​ന്നി​ല്‍ ഡോ​ക്ട​ര്‍ എ​ന്ന് ചേ​ര്‍​ക്കു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ ബി​രു​ദ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

തെ​റാ​പ്പി​സ്റ്റു​ക​ള്‍ ഈ ​വി​ശേ​ഷ​ണം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ ജ​സ്റ്റീ​സ് വി​ജി അ​രു​ണ്‍ നി​ര്‍​ദേ​ശി​ച്ചു.

തെ​റാ​പ്പി​സ്റ്റു​ക​ള്‍ ഡോ​ക്ട​ര്‍ എ​ന്ന് ചേ​ര്‍​ക്കു​ന്ന​ത് 1916ലെ ​ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ഡി​ഗ്രീ​സ് ആ​ക്ട് പ്ര​കാ​രം ശ​രി​യ​ല്ലെ​ന്ന കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​വും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ്‌​പെ​ഷ്യ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

തെ​റാ​പ്പി​സ്റ്റു​ക​ള്‍ ഡോ​ക്ട​ര്‍ എ​ന്ന് ചേ​ര്‍​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. കേ​സ് ഡി​സം​ബ​ര്‍ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

ലാ​ൻ​ഡ് റോ​വ​ർ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുള്ള ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഹ​ർ​ജി; ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2004 മോ​ഡ​ൽ വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്ത​ത് റെ​ഡ് ക്രോ​സ് ആ​ണെ​ന്നും അ​ഞ്ച് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം രേ​ഖ​ക​ൾ പ്ര​കാ​രം നി​യ​മ​വി​ധേ​യ​മാ​യാ​ണ് വാ​ങ്ങി​യ​തെ​ന്നു​മാ​ണ് ദു​ൽ​ഖ​റി​ന്‍റെ വാ​ദം.

ക​സ്റ്റം​സി​ന്റെ ക​സ്റ്റ‍​ഡി​യി​ൽ വാ​ഹ​നം ശ​രി​യാ​യി സൂ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ത​ക​രാ​ർ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up